Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gandhi Jayanti

Pathanamthitta

ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ്, ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ആ​റ​ന്മു​ള ഗ​വ. വി​എ​ച്ച്എ​സ്എ​സ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ര്‍​ദ്ര ല​ക്ഷ്മി ഒ​ന്നാം സ്ഥാ​നം നേ​ടി.

ക​ല​ഞ്ഞൂ​ര്‍ ഗ​വ. മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സ് ആ​ൻ​ഡ് വി​എ​ച്ച്എ​സ്എ​സ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്. ദേ​വേ​ന്ദു ര​ണ്ടാം സ്ഥാ​ന​വും പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി സി​നാ​ന്‍ ബി​ന്‍ അ​ഷ്‌​റ​ഫ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ര്‍​ത്ഥ് അ​ജു​മോ​ന്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കോ​ന്നി റി​പ്പ​ബ്ലി​ക്ക​ന്‍ വി​എ​ച്ച്എ​സ്എ​സ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദി​വി​ജ ജ​യ​കു​മാ​ര്‍ ര​ണ്ടാം സ്ഥാ​ന​വും പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മാ എ​ച്ച്എ​സ്എ​സ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ് റി​ത്വി​ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

NRI

ഐ​ഒ​സി ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം: എം​പി യാ​സ്മി​ൻ ഖു​റേ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യും

ബോ​ൾ​ട്ട​ൺ: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ൾ​ട്ട​ണി​ൽ തെ​രു​വ് ശു​ചീ​ക​ര​ണ​വും ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് സേ​വ​ന ദി​നമാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ ബോ​ൾ​ട്ട​ണി​ലെ പ്ലേ ​പാ​ർ​ക്ക് പ്ലേ ​ഗ്രൗ​ണ്ട് വൃ​ത്തി​യാ​ക്കും. ബോ​ൾ​ട്ട​ൺ സൗ​ത്ത് ആ​ൻ​ഡ് വാ​ക്ക്ഡ​ൺ എം​പി യാ​സ്മി​ൻ ഖു​റേ​ഷി രാ​വി​ലെ 10ന് ​ശു​ചീ​ക​ര​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ൽ "സ​ർ​വോ​ദ​യ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ' ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വത്ക​ര​ണം ന​ട​ത്തു​ക എ​ന്ന​താ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം. കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അം​ഗ​ങ്ങ​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

തു​ട​ർ​ന്ന് ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ഗാ​ന്ധി​സ്മൃ​തി സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും. സേ​വ​ന ദി​നത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.

ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് യു​കെ​യി​ൽ ഉ​ട​നീ​ളം വി​വി​ധ ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​ക​ൾ, കാ​യി​ക പ​രി​പാ​ടി​ക​ൾ, മ​നു​ഷ്യ​ച​ങ്ങ​ല തു​ട​ങ്ങി​യ​വ​യും കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​മി കു​ര്യാ​ക്കോ​സ് - 07776646163, ജി​ബ്സ​ൺ ജോ​ർ​ജ് - 07901185989, അ​രു​ൺ ഫി​ലി​പ്പോ​സ് - 07407474635, ബേ​ബി ലൂ​ക്കോ​സ് - 07903885676, ഹൃ​ഷി​രാ​ജ് - 07476224232.

NRI

ഗാ​ന്ധി ജ​യ​ന്തി ദി​നം ഐ​ഒ​സി യു​കെ സേ​വ​ന ദി​ന​മാ​യി ആ​ച​രി​ക്കും

ബോ​ൾ​ട്ട​ൺ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം സേ​വ​ന ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​ർ ബോ​ൾ​ട്ട​ൺ കൗ​ൺ​സി​ലു​മാ​യി ചേ​ർ​ന്നു മാ​ലി​ന്യം നി​റ​ഞ്ഞ തെ​രു​വു​ക​ൾ ശു​ചീ​ക​രി​ക്കും.

ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10 മു​ത​ൽ ബോ​ൾ​ട്ട​ൺ പ്ലേ ​പാ​ർ​ക്ക്‌ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ യൂ​ണി​റ്റ് - റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ അം​ഗ​ങ്ങ​ൾ​ക്ക് ചൊ​ല്ലി​ക്കൊ​ടു​ക്കും. വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ ഫ​ല​ങ്ങ​ൾ ബോ​ധ​വ​ത്ക​രി​ച്ചു​കൊ​ണ്ട് സ​ർ​വോ​ദ​യ ല​ഹ​രി വി​രു​ദ്ധ ക്യാ​മ്പ​യി​നി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാട​ന​വും ച​ട​ങ്ങി​ൽ സം​ഘ​ടി​പ്പി​ക്കും.

ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാപനങ്ങൾ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ൾ, എ​ൻ ജി​ഒ​ക​ൾ തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​ക​ളു​മാ​യി ചേ​ർ​ന്ന് വി​വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും മാ​ര​ത്തോ​ൺ തു​ട​ങ്ങി​യ കാ​യി​ക പ​രി​പാ​ടി​ക​ളും മ​നു​ഷ്യ ച​ങ്ങ​ല തു​ട​ങ്ങി​യ​വ​യും ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി യു​കെ​യി​ലാ​ക​മാ​നം സം​ഘ​ടി​പ്പി​ക്കും.

സേ​വ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​കെ​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ ബോ​ൾ​ട്ട​ണി​ലെ പ്ലേ ​പാ​ർ​ക്ക്‌ ഗ്രൗ​ണ്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​രി​ക്കും. മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ പു​ഷ്പാ​ർ​ച്ച​ന അ​ർ​പ്പി​ക്കും.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി​സ്മൃ​തി സം​ഗ​മ​വും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ക്കും. സേ​വ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കും.

Latest News

Corehub Up